05:07am 14 November 2026
NEWS
റേഡിയോളജി അപ്പോയിന്റ്‌മെന്റുകൾ ഇനി എളുപ്പത്തിൽ; പുതിയ സൗകര്യങ്ങളുമായി ഹമദ് മെഡിക്കൽ കോർപ്പറേഷൻ
08/03/2026  07:19 PM IST
nila
റേഡിയോളജി അപ്പോയിന്റ്‌മെന്റുകൾ ഇനി എളുപ്പത്തിൽ; പുതിയ സൗകര്യങ്ങളുമായി ഹമദ് മെഡിക്കൽ കോർപ്പറേഷൻ

 


​ദോഹ: ഹമദ് മെഡിക്കൽ കോർപ്പറേഷനിൽ (HMC) റേഡിയോളജി (മെഡിക്കൽ ഇമേജിംഗ്) അപ്പോയിന്റ്‌മെന്റുകൾ ബുക്ക് ചെയ്യുന്നതിനും മാറ്റം വരുത്തുന്നതിനും പുതിയ സൗകര്യങ്ങൾ ഏർപ്പെടുത്തി. രോഗികൾക്ക് കൂടുതൽ സൗകര്യപ്രദമായ രീതിയിൽ വാട്‌സ്ആപ്പ് വഴിയോ ഫോൺ കോളിലൂടെയോ അപ്പോയിന്റ്‌മെന്റുകൾ മാനേജ് ചെയ്യാമെന്ന് അധികൃതർ അറിയിച്ചു.
ഞായർ മുതൽ വ്യാഴം വരെ രാവിലെ 8 മുതൽ വൈകുന്നേരം 6 വരെ. ശനിയാഴ്ചകളിൽ രാവിലെ 8 മുതൽ ഉച്ചയ്ക്ക് 2 വരെയാണ് പ്രവർത്തിസമയം.
റേഡിയോളജി സേവനങ്ങൾക്കായി ബന്ധപ്പെടുന്നതിന് മുൻപ് ചികിത്സിക്കുന്ന ഡോക്ടറിൽ നിന്നുള്ള മുൻകൂർ റെഫറൽ (Prior Referral) നിർബന്ധമാണെന്ന് ഹമദ് മെഡിക്കൽ കോർപ്പറേഷൻ വ്യക്തമാക്കി. അപ്പോയിന്റ്‌മെന്റുകൾ മാറ്റുന്നതിനും പുതിയവ ബുക്ക് ചെയ്യുന്നതിനും രോഗികൾക്ക് ഈ സംവിധാനങ്ങൾ പ്രയോജനപ്പെടുത്താം.
സംശയങ്ങൾ ചോദിക്കാനും അപ്പോയിന്റ്‌മെന്റുകൾ മാറ്റാനും 44393377 എന്ന നമ്പറിലേക്ക് സന്ദേശം അയക്കാവുന്നതാണ്.
ഹമദ് ഹെൽപ്പ് ലൈൻ നമ്പറായ 16060 എന്ന നമ്പറിൽ 24 മണിക്കൂറും ബന്ധപ്പെടാവുന്നതാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img